കോഴിക്കോട്: മലബാറിലെ തീവണ്ടി യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന് അഭ്യർത്ഥിച്ച് എം.പി മാരായ എം.കെ. രാഘവൻ, എളമരം കരീം, എം.വി. ശ്രേയാംസ് കുമാർ എന്നിവർക്ക് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, സി.വി. ഗീവർ എന്നിവർ നിവേദനം നൽകി. നിറുത്തലാക്കിയ പാസഞ്ചർ - മെമു ആരംഭിക്കാനും കണ്ണൂർ - യശ്വന്തപുരം എക്സ്‌പ്രസ് നിലനിറുത്തുന്നതിനും അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചാണ് നിവേദനം.
നിവേദനത്തിലെ ആവശ്യങ്ങളിൽ റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും, സോണൽ ജനറൽ മാനേജർമാരിലും സമ്മർദ്ദം ചെലുത്താമെന്ന് എം.പിമാർ ഉറപ്പ് നൽകി.