soil
കർഷകർക്ക് മണ്ണ് പരിശോധിച്ച് കാർഡ് നൽകുന്നു

പേരാമ്പ്ര: ലോകമണ്ണ് ദിനത്തിന്റെ ഭാഗമായി കൃഷിവിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയുടെ സഹകരണത്തോടെ കർഷകർക്ക് മണ്ണ് പരിശോധിച്ച് കാർഡ് നൽകി. കെ.വി.കെ പ്രോഗ്രാം കോർഡിനേറ്റർ ഡോ: രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാവുന്തറ സഹകരണ ബാങ്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മണ്ണിന്റെ വളപ്രയോഗത്തെക്കുറിച്ച് ഡോ: കെ.എം പ്രകാശ് ക്ലാസെടുത്തു. 52 കർഷകർക്ക് മണ്ണ് പരിശോധിച്ച് കാർഡ് നൽകി. പ്രദേശത്ത് തിരഞ്ഞെടുത്ത 9 കർഷകർക്ക് മണ്ണിര കമ്പോസ്റ്റ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. 2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 4 അറകളുമുള്ള മണ്ണിര കമ്പോസ്റ്റിന്റെ നിർമ്മാണച്ചെലവ് കൃഷിവിജ്ഞാന കേന്ദ്രം വഹിക്കും. .പി.എം രാജൻ സ്വാഗതവും, കെ. സജീവൻ നന്ദിയും പറഞ്ഞു.