സുൽത്താൻ ബത്തേരി: ബ്ത്തേരി എക്‌സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ വാകേരി വട്ടത്താനി ഐശ്വരി കോളനി റോഡിനു സമീപത്തെ റബർതോട്ടത്തിലെ കാട്ടിൽ ഒളിപ്പിച്ച നിലയിൽ ചാരായം വാറ്റാനായി തയ്യാറാക്കിയ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എൻ രാധാകൃഷ്ണൻ, പി ഷാജി, കെ.ജി ശശികുമാർ,സിഇഒമാരായ പി.ആർ വിനോദ്,പി.കെ ജ്യോതിസ്, മാത്യു, ഡ്രൈവർ അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്. തിരഞ്ഞെടുപ്പ്, ക്രിസ്മസ്, ന്യൂഇയർ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യത്തിന്റെ ഉൽപാദനവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.


പടം..വാഷ്
വാകേരി വട്ടത്താനി ഐശ്വരികോളനി റോഡിന് സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയ വാഷ് നശിപ്പിക്കുന്നു