കോഴിക്കോട് : കോഴിക്കോട് നഗരവികസനം മുൻനിർത്തി സംവിധായകൻ രഞ്ജിത് ഒരുക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇന്ന് രാവിലെ 9.30ന് കോഴിക്കോട് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈൻവഴി മുഖ്യമന്ത്രി പങ്കെടുക്കും. എളമരം കരിം എം.പി. സംവിധായകൻ രഞ്ജിത് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്യുക.