img20201205

മുക്കം: പൊലീസ് സ്റ്റേഷൻ വളപ്പിലും പരിസരത്തും കുന്നുകൂടി കിടന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. വിവിധ കേസുകളിൽ കുടുങ്ങി ഇരുപതു വർഷം വരെ സ്റ്റേഷൻ പരിസരത്ത് തുരുമ്പെടുത്ത് കിടന്ന നൂറോളം വാഹനങ്ങളാണ് ലേലം ചെയ്ത് വിൽപന നടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം മുക്കം ഇൻസ്‌പെക്ടർ എസ്.നിസ്സാമിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നത്. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വച്ചു നടന്ന ലേലത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് വാഹനങ്ങൾ ലേലത്തിൽ വാങ്ങിയത്. ശേഷിക്കുന്ന വാഹനങ്ങളും വേഗത്തിൽ ലേലം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.