കോഴിക്കോട് : ബാങ്ക് വിളിയുടെ വിവർത്തനം കവിതാ രൂപത്തിൽ പ്രകാശനം ചെയ്തു. വിജയത്തിലേക്ക് എന്ന പേരിലിറക്കിയ ദൃശ്യവിവർത്തനം കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പുറത്തിറക്കിയത്. സിന്ധുഭൈരവി രാഗത്തിലുള്ള ബാങ്കൊലി ആസ്വാദ്യകരമാണെന്നും അർത്ഥമറിയുമ്പോൾ കൂടുതൽ ആദരവ് നേടുമെന്നും കൈതപ്രം പറഞ്ഞു. ട്രൂ കാസ്റ്റാണ് വീഡിയോ നിർമ്മിച്ചത്. ബദറുദ്ദീൻ പാറന്നൂർ രചനയും ഇർഷാദ് സംഗീതവും നിർവഹിച്ചു. കണ്ണൂർ മമ്മാലിയാണ് ആലാപനം. ഡോ. അൻവർ സാദത്ത്, ഹാഷിർ അലി ടി.പി.എം, ഹിജാസ് കാലിക്കറ്റ്, ടി.വി.എം ഉസ്മാൻ, കെ.പി സാക്കിർ ഹുസൈൻ, ബദറുദ്ദീൻ പാറന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.