കോഴിക്കോട് : ജില്ലയിൽ 561 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 540 പേർക്കാണ് രോഗം ബാധിച്ചത്. 4202 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ടു പേർക്കുമാണ് പോസിറ്റീവായത്. പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 599 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ
നാദാപുരം 2,രാമനാട്ടുകര 2,പുറമേരി 2
കോഴിക്കോട് കോർപ്പറേഷൻ 1,പയ്യോളി 1,തൂണേരി 1, വടകര 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 118 (തിരുവണ്ണൂർ, കൊമ്മേരി, ജയിൽ റോഡ്, സിൽക്ക് സ്ട്രീറ്റ്, നല്ലളം, മാത്തോട്ടം, അരക്കിണർ, പൊക്കുന്ന്, കല്ലായി, ചെലവൂർ, ചേവായൂർ, മെഡിക്കൽ കോളേജ്, കണ്ണാടിക്കൽ, നടക്കാവ്, സിവിൽ സ്റ്റേഷൻ, പരപ്പിൽ, വെസ്റ്റ്ഹിൽ, പന്നിയങ്കര, വേങ്ങേരി, ഈസ്റ്റ്ഹിൽ, ചേവരമ്പലം, കാരപ്പറമ്പ്, കരിക്കാംകുളം, ഫ്രാൻസിസ് റോഡ്, തങ്ങൾസ് റോഡ്, തടമ്പാട്ടുത്താഴം, കുതിരവട്ടം, ഗോവിന്ദപുരം, നെല്ലിക്കോട്, പട്ടേൽത്താഴം, എടക്കാട്, എരഞ്ഞിപ്പാലം, പാറോപ്പടി, മീഞ്ചന്ത, മൊകവൂർ, മാവൂർ റോഡ്, മാങ്കാവ്, മായനാട്, കോവൂർ, വെളളയിൽ), കോടഞ്ചേരി 36,പുതുപ്പാടി 26,വടകര 26,കൊടുവളളി 24,വില്യാപ്പളളി 21,ഉണ്ണിക്കുളം 20,തലക്കുളത്തൂർ 18,പയ്യോളി 15,കായക്കൊടി 13,താമരശ്ശേരി 13,കൊയിലാണ്ടി 11,കുന്ദമംഗലം 11,പെരുമണ്ണ 11,തിരുവളളൂർ 10,ഏറാമല 9,കൂത്താളി 9,പുറമേരി 9,വാണിമേൽ 9,കുരുവട്ടൂർ 8,ബാലുശ്ശേരി 8,ചങ്ങരോത്ത് 7,നടുവണ്ണൂർ 7,കാക്കൂർ 6,ആയഞ്ചേരി 5,മാവൂർ 5, തൂണേരി 5