മുക്കം: ബാറുകളിൽനിന്ന് വിദേശമദ്യം കൊണ്ടുവന്ന് അനധികൃതമായി വിൽപ്പന നടത്തുന്ന കാരമൂല കളരിക്കണ്ടിയിലെ വളപ്പിൽ പത്മരാജൻ(54) മുക്കം പൊലീസിന്റെ പിടിയിലായി. വിൽപ്പനയ്ക്കായി കൊണ്ടുവന്ന പതിനഞ്ചു കുപ്പി വിദേശമദ്യം ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ പി എസിന്റെ നിർദേശപ്രകാരം മുക്കം പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുകയായിരുന്നു.