sigena-l
വടകര പെരുവാട്ടും താഴ ഭാഗത്ത് നിശ്ചലമായ സിഗ്നലിനു സമീപം അപകടവായിൽ എത്തിയ വാഹനങ്ങൾ

വടകര: സിഗ്നൽ ലെെറ്റുകൾ കണ്ണടച്ചതോടെ വടകര ദേശീയപതയിലെ വടകര പെരുവാട്ടും താഴ അപകർക്കെണിയാകുന്നു. മൂന്നു വഴികൾ ചേരുന്ന പ്രധാന കവലയിലാണ് വാഹനങ്ങളുടെ ഓട്ടം നിയന്ത്രിക്കുന്ന സിഗ്നൽ ലൈറ്റുകൾ നിശ്ചലമായിരിക്കുന്നത്. ഇടക്കിടെ ഈ സിഗ്നൽ സംവിധാനത്തിന് തകരാറ് സംഭവിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രവർത്തനരഹിതമാവുകയും സജ്ജമാവുകയും ചെയ്യുന്ന സിഗ്നൽ കാരണം സ്ഥിര യാത്രക്കാർക്കും ഇവിടെ അക്കിടി പറ്റുന്ന അവസ്ഥയാണ്. തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങൾ പലതും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടുന്നത്. സിഗ്നൽ സിസ്റ്റം തകരാറാവുമ്പോൾ പൊലീസിന്റെ സാന്നിധ്യമെങ്കിലും അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.