
കൽപ്പറ്റ: ഹിറ്റ്ലറെ ആരാധിച്ചിരുന്ന ഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിന്റെ രണ്ടാം കാമ്പസിന് നൽകാനുള്ള ശ്രമം കേരള മന:സാക്ഷിയെ ചോദ്യം ചെയ്യുന്നതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗോൾവാൾക്കറെ ന്യായീകരിക്കാൻ നടത്തിയ പ്രസ്താവനയിലൂടെ മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണ്. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടാമെന്ന മോഹം വിലപ്പോവില്ലെന്നും വേണുഗോപാൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.