വെങ്ങപ്പള്ളി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി വെങ്ങപ്പള്ളി പഞ്ചാബിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ചിലും ധർണ്ണയിലും സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ആരാധാനലായങ്ങൾക്കും, വീടുകൾക്കും, കുടിവെള്ള സ്‌ത്രോതസുകൾക്കും ഭീഷണിയായി പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത അധികാരികൾക്കെതിരെയും ക്വാറിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെരെയുമുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയം പരിസരത്തു നിന്നാരംഭിച്ച മാർച്ച് ക്വാറി കവാടം വഴി വില്ലേജ് പരിസരത്തെത്തി. സമരം പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എൻ.ബാദുഷ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പാറായി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.ഷൈജൽ, കെ.ദാമോദരകുറുപ്പ്, പ്രേംലാൽ, എ.ഹക്കീം, നൗഷാദ് പാറായി എന്നിവർ സംസാരിച്ചു. കൺവീനർ സലീം ബാവ സ്വാഗതവും, അബ്ബാസ് പനന്തറ നന്ദിയും പറഞ്ഞു.

അടിക്കുറിപ്പ്.....

വെങ്ങപ്പള്ളി ക്വാറിക്കെതിരെ ആക്‌ഷൻ കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എൻ.ബാദുഷ ഉദ്ഘാടനം ചെയ്യുന്നു


വെങ്ങപ്പള്ളി ക്വാറിക്കെതിരെ ആക്‌ഷൻ കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് മാർച്ച്