സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് രേഖകളില്ലാതെ കടത്തികൊണ്ടു വരികയായിരുന്ന 10,63,200 രൂപ മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ നിസാർ (36), അബ്ദുൾ നാസർ (36) എന്നിവരെ അറസ്റ്റു ചെയ്തു.
കോഴിക്കോട് നിന്ന് മീൻ കയറ്റി ബാംഗ്ലൂരിലിറക്കി തിരികെ വരുകയായിരുന്ന കണ്ടെയ്നർ ലോറിയിലാണ് പണം സൂക്ഷിച്ചുവെച്ചിരുന്നത്. പണവും പിടിയിലായവരെയും പൊലീസിന് കൈമാറി.
മുത്തങ്ങ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ പി.പി.ശിവൻ,ടി.ബി.അജീഷ്, സി.ഇ.ഒ മാരായ എ.എം.ബിനുമോൻ, അഭിലാഷ്, ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.
ഫോട്ടോ-
പിടികൂടിയ പണം