കോഴിക്കോട് : ജില്ലയിൽ ഇന്ന് 383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 368 പേർക്കാണ് രോഗം ബാധിച്ചത്. 3186 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ആറ് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ആറുപേർക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 571 പേർ കൂടി രോഗമുക്തി നേടിയത് ആശ്വാസമായി.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ- 4, (പന്നിയങ്കര, കൊമ്മേരി), ബാലുശ്ശേരി -1, ഫറോക്ക്- 1

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ- 99 (മായനാട്, പാലക്കോട്ടുവയൽ, കോട്ടൂളി, മാങ്കാവ്, നല്ലളം, കല്ലായി, കണ്ണഞ്ചേരി, മീഞ്ചന്ത, പന്നിയങ്കര, അത്താണിക്കൽ, എടക്കാട്, പുതിയങ്ങാടി, പൂളക്കടവ്, സിവിൽ സ്റ്റേഷൻ, മുണ്ടിക്കൽത്താഴം, ചക്കുംകടവ്, മലാപ്പറമ്പ്, മേരിക്കുന്ന്, പട്ടേരി, ബേപ്പൂർ, കുണ്ടുപറമ്പ്, മാവൂർ റോഡ്, എരഞ്ഞിപ്പാലം, ചേവായൂർ, പുതിയറ, മേത്തോട്ടുത്താഴം, കിണാശ്ശേരി, കണ്ണാടിക്കൽ, മാളിക്കടവ്, അശോകപുരം),കൊടിയത്തൂർ -33, രാമനാട്ടുകര -23, ഫറോക്ക് -20, ചങ്ങരോത്ത് -17, ഒളവണ്ണ -14, അഴിയൂർ- 13, അരിക്കുളം -10, കുന്ദമംഗലം- 9, പയ്യോളി - 8,എടച്ചേരി- 8, കടലുണ്ടി -7, ഓമശ്ശേരി -7, ബാലുശ്ശേരി- 6, മരുതോങ്കര -6, തിക്കോടി -6, കക്കോടി -5, പേരാമ്പ്ര -5, വടകര -5.