lockel
എൻ.ഡി.എ ​​രാമനാട്ടുകര മുനിസിപ്പൽ ​തി​രഞ്ഞെടുപ്പ് സമ്മേളനം കേന്ദ്രമന്ത്രി ​വി.മുരളീധരൻ​ ​ഉ​ദ്​ഘാടനം​ ചെയ്യുന്നു

രാമനാട്ടുകര:​ കേന്ദ്ര ഭരണത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും മാറ്റം അനിവാര്യമാണെന്നും അതിനുള്ള ആദ്യ തി​രഞ്ഞെടുപ്പാണ് ​ വരുന്നതെന്നും കേന്ദ്രമന്ത്രി ​വി.മുരളീധരൻ​ പറഞ്ഞു. ​എൻ ഡി എ ​​രാമനാട്ടുകര മുനിസിപ്പൽ ​തി​രഞ്ഞെടുപ്പ് സമ്മേളനം ഉ​ദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായിരുന്നു.​ പാർട്ടി ഉത്തരമേഖലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ​പി.​ രഘുനാഥ്,​ ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ നാരങ്ങയിൽ ശശിധരൻ എന്നിവർ സംസാരിച്ചു.​ ​എസ്.എം ​ വിജയകേശവൻ സ്വാഗതവും ​ പി.കെ പരമേശ്വരൻ നന്ദിയും പറഞ്ഞു.