
പേരാമ്പ്ര: പതിനഞ്ചു വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന കൂത്താളി പഞ്ചായത്ത് ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ് . പതിമൂന്നിൽ ഒൻപത് സീറ്റ് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത് . സി പി .എം -8 ,സി.പിഐ -1 ,കോൺഗ്രസ് -3, ലീഗ് -11 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷി നില . വാർഡുകളിൽ ശക്തമായ സാന്നിദ്ധ്യമാകാനുള്ള പ്രചാരണത്തിലാണ് ബി ജെ പി . കഴിഞ്ഞ ഭരണസമിതിയിലെ ഒരാൾ മാത്രമാണ് ഇത്തവണയും ജനവിധി തേടുന്നത് . പതിനൊന്നാം വാർഡ് മെമ്പറായിരുന്ന വി.എം അനൂപ് കുമാറാണ് പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്നത് . ഇദ്ദേഹത്തിന്റെ സഹോദരൻ ബിനീഷ് വട്ടക്കണ്ടിയാണ് ഇവിടുത്തെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി . എൻ.എം ബാബുവാണ് ബി.ജെപി സ്ഥാനാർത്ഥി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.സി.കാർത്യായനി ഒമ്പതാം വാർഡിൽ മാറ്റുരക്കുന്നു. സി.കെ.ബിനുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി .ബി.ജെ.പി സ്ഥാനാർത്ഥി രജിത സുനിൽ. പതിമൂന്നാം വാർഡിൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ശ്രീവിലാസ് ബിനോയിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി .വി.കെ ബാബു എൽ.ഡിഎഫിനും എൻ.എം ഷാജീവ് ബി.ജെ.പിക്കും വേണ്ടി മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ എൽ.ഡി. എഫ് അട്ടിമറി വിജയം നേടിയ ഒന്നാം വാർഡിൽ ഇത്തവണ യുഡി.എഫ് സ്ഥാനാർത്ഥി വനിതയാണ് . മുസ്ലീം ലീഗിലെ കെ ആയിഷയെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത് . എൽ. ഡി. എഫ് സ്ഥാനാർത്ഥി ബാബുരാജ് കണ്ണിപ്പൊയിൽ ഇടത് സ്വതന്ത്രനായും രജീഷ് പണിക്കർ ബി.ജെ.പിക്ക് വേണ്ടിയും മത്സരിക്കുന്നു . മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ അഞ്ചാം വാർഡിൽ പുളക്കണ്ടി കുഞ്ഞമ്മതാണ് യു.ഡി.എഫ് സ്ഥാനാർത്ഥി . ഇടതു സ്ഥാനാർത്ഥി ടി. പി പോക്കറും ബി .ജെ .പി സ്ഥാനാർത്ഥി തയ്യിൽ വിജയനുമാണ് . എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി പി.കെ അബൂബക്കറും മത്സരിക്കുന്നു. കൂത്താളിയിൽ വെൽഫെയർ പാർട്ടി പിന്തുണയിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ മത്സരം. ഇടത് മുന്നണി കക്ഷിയെന്ന നിലയിൽ ഓരോ സീറ്റ് വീതം സി. പി .ഐ ,എൻ. സി .പി, ഐ.എൻ.എൽ എന്നിവർക്ക് കൊടുത്തിട്ടുണ്ടെങ്കിലും മൂന്നിടത്തും സ്വതന്ത്രൻമാരെയാണ് നിർത്തിയിരിക്കുന്നത് . സി .പി .എം ഒന്ന്, രണ്ട്, മൂന്ന് വാർഡുകളാണ് ഘടകകക്ഷികൾക്ക് നല്കിയത് .യു.ഡി എഫ് ഒന്ന്, അഞ്ച് വാർഡുകളിൽ മുസ്ലീം ലീഗും പന്ത്രണ്ടാം വാർഡിൽ സ്വതന്ത്രനും മറ്റു വാർഡുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത് .കൂത്താളി പഞ്ചായത്ത് 1990- 95, 2000 - 2005 കാലഘട്ടങ്ങളിൽ യു.ഡി.എഫ് ഭരണത്തിൻ കീഴിലായിരുന്നു.