സുൽത്താൻ ബത്തേരി : കർണാടകയിൽ നിന്ന് കാറിൽ കേരളത്തിലേക്ക് കടത്തികൊണ്ടു വരികയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മുത്തങ്ങയിൽ വെച്ച് എക്‌സൈസ് പിടികൂടി. പൊന്നാനി സ്വദേശികളായ ഫക്രുദീൻ (25), ഷഹബാസ് മുർഷീദ് (24) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇയോൺ കാറിൽ നിന്ന് എക്‌സൈസ് അധികൃതർ കഞ്ചാവ് കണ്ടെടുത്തത്. ഇവർക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ.മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർമാരായ എം.ബി ഹരിദാസൻ, കെ.കെ.അജയകുമാർ, സി.ഇ.ഒ മാരായ സി.സുരേഷ്, അമൽദേവ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തത്.