img20201208
മുക്കം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ ചെങ്കൽ ഖനനം നഗരസഭ സെക്രട്ടറി പരിശോധിക്കുന്നു

മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനടുത്ത് അപായകരമായ രീതിയിൽ ചെങ്കൽ ഖനനം നടത്തുന്നത് നഗരസഭ സെക്രട്ടറി ഇടപെട്ട് തടഞ്ഞു.

സ്കൂൾ വളപ്പിലും അടുത്തുള്ള പറമ്പിലുമായാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതി ഇല്ലാതെ ചെങ്കൽ ഖനനം നടന്നുവന്നത്. പ്രവൃത്തി ഉടൻ നിറുത്തി വെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയതായും നഗരസഭയുടെ അനുമതി കൂടാതെ പ്രവൃത്തി നടത്തിയതിന് പിഴ ഈടാക്കിയതായും സെക്രട്ടറി അറിയിച്ചു. മൈനിംഗ് ആൻഡ് ആൻഡ് ജിയോളജി വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ കളക്ടർ എന്നിവർക്ക് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.അജിത്ത്, ജെ എച്ച് ഐ മാരായ ബീധ ബാലൻ, ജി.വി. വിനോദ് കുമാർ, ഓവർസിയർ ബൈജു എന്നിവരുമുണ്ടായിരുന്നു.