കൽപ്പറ്റ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുട്ടിൽ വാര്യാട് ഖത്തർ ബേക്കറി റസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ ചെയർപേഴസ്ൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരിധിയിൽ കവിഞ്ഞ ആളുകൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഭക്ഷണം വിളമ്പുന്നതും രജിസ്റ്റർ, സാനിറ്റൈസർ സൂക്ഷിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിസംബർ 10 മുതൽ 7 ദിവസത്തേക്കാണ് റസ്റ്റോറന്റ് അടച്ചിടാൻ ഉത്തരവായത്. മീനങ്ങാടി പൊലീസ് സബ് ഇൻസ്‌പെക്ടർ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് സ്ഥാപനത്തിൽ തുടർ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.