മാനന്തവാടി: അമ്പത് മിറ്ററിനുള്ളിൽ വിവിധ രാഷ്ട്രിയ പാർട്ടികളിൽപ്പെട്ട അഞ്ച് സ്ഥാനാർത്ഥികൾ. എടവക ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പുതിയിടംകുന്നിലാണ് അഞ്ച്സ്ഥാനാർത്ഥികൾ മത്സരംഗത്തുള്ളത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിൽ താമര അടയാളത്തിൽ മത്സരിക്കുന്ന ചന്ദ്രശേഖരനും, തോണിച്ചാൽ ബ്ലോക്ക് ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കുട അടയാളത്തിൽ എൽബി മാത്യൂവും എടവക ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫിലെ സുമിത്ര ബാബുവും എൻ.ഡി.എ യുടെ ശൈലജയും യു.ഡി.എഫിലെ ബിൻസി ഷിജുവും ആണ് മത്സര രംഗത്തുള്ളത്. അഞ്ചു സ്ഥാനാർത്ഥികളും സെന്റ് പോൾസ് എൽ പി സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്.