വടകര: കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് പ്രധാന ടൗണുകൾ, ദേശീയപാതയോരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തേണ്ടതില്ലെന്ന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. പരസ്യ പ്രചരണം പന്ത്രണ്ടാം തീയതി വൈകീട്ട് 5 മണിക്ക് അവസാനിപ്പിക്കണം. തുറന്ന വാഹനത്തിൽ പ്രചാരണം അനുവദിക്കില്ല. പോളിംഗ് ദിവസം ബൂത്തിലിരിക്കുന്ന രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് കൈയുറ നിർബന്ധമാക്കി. വിജയാഹ്ളാദ ദിവസവും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്ന് രാഷ്ട്രിയ കക്ഷികൾ ഉറപ്പ് നൽകി. യോഗത്തിൽ വരണാധികാരി. കെ.ആശ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാൽ സി.ഐ ടി.എൻ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , എം ഭാസ്ക്കരൻ, വി .പി ജയൻ , കെ. എ സുരേന്ദ്രൻ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ പി .കെ .കാസിം, പി .വാസു, കെ. പി .രവീന്ദ്രൻ, ഫഹദ് അഴിയൂർ, പ്രദീപ് ചോമ്പാല, പി .സാലിം, കെ. പി പ്രമോദ്, മുബാസ് കല്ലേരി എന്നിവർ സംബന്ധിച്ചു.