വടകര: തിരദേശത്തെ കുട്ടികളുടെ കായിക ശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വോളി ക്യാമ്പിൽ 25 ലധികം കുട്ടികൾ പങ്കെടുത്തു. സമാപനം സി.വി വിജയൻ ഉദ്ഘാടനം ചെയ്തു. രാഹുൽ അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റേഴ്സ് ഇന്ത്യൻ വോളി താരവും കോച്ചും കായികാദ്ധ്യാപകനുമായ ടി.എച്ച് അബ്ദുൾ മജീദ് മുഖ്യാതിഥിയായി. പരിശീലകരായ എൻ.ഐ.എസ് കോച്ച് കെ.നസീർ,സംസ്ഥാന വോളിബാൾ കോച്ചിംഗ് കമ്മിറ്റി മെമ്പർ ബഷിർ പട്ടാര എന്നിവർക്ക് വോളി ബ്രദേഴ്സ് പുറംകരയുടെ ഉപഹാരം നൽകി. രജിഷ്കുമാർ സ്വാഗതവും ജിതേഷ് കുമാർ നന്ദിയും പറഞ്ഞു.