1
പയ്യോളി മുനിസിപ്പാലിറ്റി യു.ഡി.എഫ് പ്രകടനപത്രിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യുന്നു

പയ്യോളി: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ അഴിമതിക്കാർക്ക് പരവതാനി വിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പയ്യോളി മുനിസിപ്പാലിറ്റി യു ഡി എഫ് പ്രകടനപത്രികയുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി. സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, കെ.പി. അനിൽകുമാർ, എൻ സുബ്രമണ്യൻ, ഐ മൂസ്സ , അചുതൻ പുതിയേടത്ത്, മഠത്തിൽ അബ്ദുറഹ്‌മാൻ, മഠത്തിൽ നാണു മാസ്റ്റർ, പുത്തുക്കാട്ട് രാമകൃഷ്ണൻ , വി .പി , ഭാസ്കരൻ , പടന്നയിൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു