പൂനൂർ: എൻ.ഡി.എ കട്ടിപ്പാറ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷൈമ വിനോദിന്റെ മണ്ഡല പര്യടന ജാഥ ഇരുമ്പോട്ടുപൊയിലിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
സി.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷൈമ വിനോദ് , എകരൂൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എം.വി.ഷീബ, ഉണ്ണികുളം പന്ത്രണ്ടാം വാർഡ് സ്ഥാനാർത്ഥി .പി.സി.ഷിജിലാൽ എന്നിവർ പ്രസംഗിച്ചു. പന്ത്രണ്ടാം വാർഡ് എൻ.ഡി.എ വികസന രേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. രജിലാൽ.പി.സി സ്വാഗതവും ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു. ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്, കട്ടിപ്പാറ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി.