sheena
പി.ജെ ജോസഫ് ചക്കിട്ടപാറ യു.ഡി.എഫ് കുടുംബ സദസിൽ സ്ഥാനാർത്ഥി വി.കെ ഷീനയോടൊപ്പം പാടുന്നു

പേരാമ്പ്ര/ കുറ്റ്യാടി: പാട്ടുപാടി അണികളെ കൈയിലെടുത്ത് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പര്യടനം. യു.ഡി.എഫ് കുടുംബ സംഗമങ്ങളിലാണ് പ്രവർത്തകരിൽ ആവേശമുണ്ടാക്കുന്ന ഗാനശകലങ്ങളുമായി ജോസഫ് എത്തിയത്.ചക്കിട്ടപാറ കുടുംബ സംഗമത്തിൽ പാട്ടിനൊപ്പം ഇടത് സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വോട്ടെടുപ്പിൽ പ്രതികരിക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോർജ് മുക്കള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ആവള ഹമീദ്, വി.സി ചാണ്ടി, കെ.എ ജോസ് കുട്ടി, പി.എം ജോർജ്, അമ്മത് പെരിഞ്ചേരി, ജോസ് കാരിവേലി, രാജീവ് തോമസ്, വി.ആലീസ് മാത്യു, ജിതേഷ് മുതുകാട്, എം.ജെ വർക്കി മേടപ്പള്ളിൽ, ഗിരിജ ശശി, ലൈസ ജോർജ്, വി.കെ ഷീന, നുസൃത്ത്, ടോമി വള്ളിക്കാട്ടിൽ, ജോൺസൺ പൂകമല എന്നിവർ പ്രസംഗിച്ചു. പി.ജെ ജോസഫിന്റെ മകൻ അപ്പു ജോണും പങ്കെടുത്തു.

കുറ്റ്യാടി പശുക്കടവിലെ യു.ഡി.എഫ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടന വേദിയിൽ പി.ജെ. ജോസഫ് പാട്ട് പാടിയപ്പോൾ സ്ഥാനാർത്ഥികളും വേദിയിൽ ഇരുന്ന നേതാക്കളും എം.എൽ.എക്കൊപ്പം ചേർന്ന് പാടിയത് കൗതുകമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടയെ കുറിച്ച് ' കാട്ടിലെ മാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കി മാരാറ് പണ്ടൊരു ചെണ്ട, കൈ കൊണ്ട് തൊട്ടാൽ ചിരിക്കുന്ന ചെണ്ട......... തുടങ്ങിയ ഇൗരടികൾ ചൊല്ലി സദസിനെ കൈയിലെടുത്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം ജോർജ്, കെ.പി.സി.സി അംഗം കെ.ടി ജയിംസ്, ജോൺ പൂതക്കുഴി, കെ.ടി സൂപ്പി, റസാഖ് പാലേരി, കെ.ടി സൂപ്പി, തോമസ് കൈതപ്പുറം തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥികളായ സജിലാൽ തെറ്റത്ത്, സാജിത പനയുള്ള കണ്ടി എന്നിവരും പങ്കെടുത്തു.