സുൽത്താൻ ബത്തേരി : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലും പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും കനത്ത പോളിംഗ്. ഉച്ചയോടുകുടി ഇവിടെ പോളിംഗ് അമ്പത് ശതമാനത്തിന് മുകളിൽ കടന്നു. പോളിംഗ് ആരംഭിച്ച രാവിലെ മുതൽ തന്നെ നൂൽപ്പുഴയിലെ ഗോത്രഭൂരിപക്ഷ മേഖലകളിലെ ബൂത്തുകളിൽ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആദ്യ മണിക്കൂറിൽ തന്നെ ഇവിടെ പോളിംഗ് ശതമാനം കുതിച്ചുയർന്നു. എല്ലാവരും രാവിലെ തന്നെ കൂട്ടമായി എത്തിയാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
പോളിംഗ് ശതമാനം കുതിച്ചുയർന്ന ഗോത്രമേഖലകളിൽ വൈകുന്നേരം നാല് മണിയോടെ എൺപത് ശതമനത്തിലെത്തി. ജനസംഖ്യയുടെ 44 ശതമാനവും ഗോത്ര വർഗ്ഗ വിഭാഗങ്ങളാണ്. നായ്ക്ക, പണിയ വിഭാഗങ്ങളിൽപ്പെട്ടവരാണ് കൂടുതലും. ഇവരുടെ വോട്ടാണ് പ്രധാനമായും വിധി നിർണയിക്കുക. ഗോത്രമേഖലയിലുള്ളവർ വോട്ടാവകാശം ഏതാണ്ട് പൂർണമായി വിനിയോഗിക്കുകയായിരുന്നു.