election-

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​:​ ​നൂ​ൽ​പ്പു​ഴ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​പ​ഞ്ചാ​യ​ത്ത് ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശ​ത്തെ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നു​ക​ളി​ലും​ ​ക​ന​ത്ത​ ​പോ​ളിം​ഗ്.​ ​ഉ​ച്ച​യോ​ടു​കു​ടി​ ​ഇ​വി​ടെ​ ​പോ​ളിം​ഗ് ​അ​മ്പ​ത് ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​ക​ട​ന്നു.​ ​പോ​ളിം​ഗ് ​ആ​രം​ഭി​ച്ച​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​നൂ​ൽ​പ്പു​ഴ​യി​ലെ​ ​ഗോ​ത്ര​ഭൂ​രി​പ​ക്ഷ​ ​മേ​ഖ​ല​ക​ളി​ലെ​ ​ബൂ​ത്തു​ക​ളി​ൽ​ ​നീ​ണ്ട​ ​നി​ര​യാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​ഇ​തോ​ടെ​ ​ആ​ദ്യ​ ​മ​ണി​ക്കൂ​റി​ൽ​ ​ത​ന്നെ​ ​ഇ​വി​ടെ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​തി​ച്ചു​യ​ർ​ന്നു.​ ​എ​ല്ലാ​വ​രും​ ​രാ​വി​ലെ​ ​ത​ന്നെ​ ​കൂ​ട്ട​മാ​യി​ ​എ​ത്തി​യാ​ണ് ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​ ​മ​ട​ങ്ങി​യ​ത്.
പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​തി​ച്ചു​യ​ർ​ന്ന​ ​ഗോ​ത്ര​മേ​ഖ​ല​ക​ളി​ൽ​ ​വൈ​കു​ന്നേ​രം​ ​നാ​ല് ​മ​ണി​യോ​ടെ​ ​എ​ൺ​പ​ത് ​ശ​ത​മ​ന​ത്തി​ലെ​ത്തി.​ ​ജ​ന​സം​ഖ്യ​യു​ടെ​ 44​ ​ശ​ത​മാ​ന​വും​ ​ഗോ​ത്ര​ ​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ങ്ങ​ളാ​ണ്.​ ​നാ​യ്ക്ക,​ ​പ​ണി​യ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് ​കൂ​ടു​ത​ലും.​ ​ഇ​വ​രു​ടെ​ ​വോ​ട്ടാ​ണ് ​പ്ര​ധാ​ന​മാ​യും​ ​വി​ധി​ ​നി​ർ​ണ​യി​ക്കു​ക.​ ​​ഗോ​ത്ര​മേ​ഖ​ലയിലുള്ളവർ​ ​വോ​ട്ടാ​വ​കാ​ശം​ ​ഏ​താ​ണ്ട് ​പൂ​ർ​ണ​മാ​യി​ ​വി​നി​യോ​ഗി​ക്കു​ക​യായിരുന്നു.