സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ലോറിയിൽ കേരളത്തിലേക്ക് കടത്തികൊണ്ടു വരികയായിരുന്ന 100 കിലോഗ്രാം കഞ്ചാവ് സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് മുത്തങ്ങക്കടുത്ത കല്ലൂരിൽ വെച്ച് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30) എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാർ മുഖേന വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരികയായിരുന്നു. കെ.എൽ.11- ബി.എസ്.2637-ാം നമ്പർ ലോറിയിൽ പ്രത്യേക പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് കടത്തികൊണ്ടുവന്നത്.

എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ടീം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി.ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന് കൈമാറി.
എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ സി.ഐ.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി, പ്രഭാകരൻ പള്ളത്ത്, ഡ്രൈവർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

ഫോട്ട-- കഞ്ചാവ്
കഞ്ചാവുമായി പിടിയിലായ പ്രതികൾ (ഇരിക്കുന്നത്)എക്‌സൈസുകാർക്കൊപ്പം