
കൽപ്പറ്റ: ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് മാനന്തവാടിയിൽ. ഇവിടെ 80.49 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 35731 വോട്ടർമാരിൽ 28761 പേർ വോട്ട് രേഖപ്പെടുത്തി. തുടക്കം മുതൽ കനത്ത പോളിംഗാണ് ഇവിടെ നടന്നത്.
34583 വോട്ടർമാരുള്ള ബത്തേരി നഗരസഭയിൽ 79. 05 ശതമാനമാണ് പോളിംഗ്. 27338 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൽപ്പറ്റ നഗരസഭയിൽ 24249 വോട്ടർമാരിൽ 19064 പേർ വോട്ട് രേഖപ്പെടുത്തി 78. 62 ശതമാനമണ് പോളിംഗ്
ബ്ലോക്ക് പഞ്ചായത്ത്; ബത്തേരി മുന്നിൽ
സുൽത്താൻ ബത്തേരി: നാല് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ലയിൽ ബത്തേരി ബ്ലോക്കിലാണ് പോളിംഗ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയത്. 81 .62 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. ആകെയുള്ള 112169 വോട്ടർമാരിൽ 91549 പേർ വോട്ട് രേഖപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 124802 വോട്ടർമാരിൽ 100277 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 80.35 ശതമാനമാണ് പോളിംഗ്.
151515 വോട്ടർമാരുള്ള കൽപ്പറ്റയിൽ 79. 83 ശതമാനമാണ് പോളിംഗ്. 120956 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പനമരം ബ്ലോക്കിൽ 76. 72 ശതമാനമാണ് പോളിംഗ്. ആകെയുള്ള 142412 പേരിൽ 109257 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്തത് കൂടുതലും സ്ത്രീകൾ
സുൽത്താൻ ബത്തേരി : ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് മുൻസിപ്പാലിറ്റികളിലും സത്രീവോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയതിൽ മുന്നിൽ. ബ്ലോക്ക് പഞ്ചായത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് ആയിരത്തിന് മുകളിലാണ് സ്ത്രീ വോട്ടർമാരുടെ വർദ്ധന. അതേസമയം മുനിസിപ്പാലിറ്റികളിൽ അഞ്ഞൂറിന് മുകളിലുള്ള വർദ്ധനവ് മാത്രമെയുള്ളു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ പുരുഷന്മാരെക്കാൾ 2293 സ്ത്രീവോട്ടർമാരാണ് അധികമായി വോട്ട്‌ചെയ്തത്. മാനന്തവാടിയിൽ 1343 പേരും ബത്തേരിയിൽ 1722 പേരും പുരുഷന്മാരേക്കാൾ വോട്ട് ചെയ്തപ്പോൾ പനമരത്ത് 177 പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായി വോട്ട് ചെയ്തു.
ബത്തേരി മുനിസിപ്പാലിറ്റിയിൽ പുരുഷന്മാരേക്കാൾ 752 സ്ത്രീവോട്ടർമാരും, മാനന്തവാടിയിൽ 473 ഉം കൽപ്പറ്റയിൽ 512 ഉം സ്ത്രീകളാണ് പുരുഷനമാരേക്കൾ കൂടുതൽ വോട്ടു ചെയ്യാനെത്തിയത്.