രോഗികൾ 626; രോഗമുക്തർ 450
കോഴിക്കോട് : ജില്ലയിൽ 626 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 612 പേർക്കാണ് വൈറസ് ബാധ. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്നു പേർക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 6,320 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നാല് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 450 പേർ കൂടി രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവർ
കൊയിലാണ്ടി 1, കോഴിക്കോട് കോർപ്പറേഷൻ 4
(കല്ലായി, കുരുവട്ടൂർ, ഈസ്റ്റ്ഹിൽ, പൊറ്റമ്മൽ), കുന്ദമംഗലം 2, കുരുവട്ടൂർ 1, രാമനാട്ടുകര 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 150 (കൊളത്തറ, പുതിയറ, ചെട്ടികുളം, വട്ടക്കുണ്ട്, ചേലൂർ, കാട്ടാമ്പി, വെസ്റ്റ്ഹിൽ, കരുവശ്ശേരി, പയ്യാനക്കൽ, റയിൽവേ ക്വാർട്ടേഴ്‌സ്, എലത്തൂർ, പുതുക്കോട്, കൊമ്മേരി, നടക്കാവ്, കല്ലായി, കുണ്ടുപറമ്പ്, വേങ്ങേരി, ഫ്രാൻസിസ് റോഡ്, ബൈപ്പാസ് റോഡ്, പൊറ്റക്കാട്ട്, തൊണ്ടയാട്, കോവൂർ, ചേവായൂർ, മേരിക്കുന്ന്, മാളിക്കടവ്, നല്ലളം, കുതിരവട്ടം, മെഡിക്കൽ കോളേജ്, മാങ്കാവ്, ചക്കേരി കടവ്),അത്തോളി 14,ചങ്ങരോത്ത് 11,ചാത്തമംഗലം 20, ചേളന്നൂർ 6, ചേമഞ്ചേരി 5, കാരശ്ശേരി 11,കട്ടിപ്പാറ 15,,കിഴക്കോത്ത് 6, കൊടിയത്തൂർ 20,കൊയിലാണ്ടി 5,കൂടരഞ്ഞി 13,കൂരാച്ചുണ്ട് 8,കുന്ദമംഗലം 10,മരുതോങ്കര 24,മുക്കം 6,നാദാപുരം 10,നൊച്ചാട് 10,ഒളവണ്ണ 11,പനങ്ങാട്23,പയ്യോളി 22,പേരാമ്പ്ര 5,പെരുമണ്ണ 18,താമരശ്ശേരി 9,തിരൂവള്ളൂർ 10,തിരുവമ്പാടി 9,തൂണേരി 6,തുറയൂർ 11,ഉണ്ണികുളം 7,വടകര മുനിസിപ്പാലിറ്റി 27,വളയം 5, വാണിമേൽ 5.