കോഴിക്കോട്: അജ്മാനിലെ അൽസലാം മെഡിക്കൽ സെന്റർ ഉടമ കാസർകോട്ട് ബണ്ടിച്ചാലിലെ ഡോ. സയ്യിദ് മുഹമ്മദ് (78) അജ്മാനിൽ നിര്യാതനായി. 1975 ൽ യു.എ.ഇയിലെത്തിയ ഡോക്ടർ 1986 വരെ ദുബൈ ഇറാനിയൻ ആശുപത്രിയിൽ പ്രവർത്തിച്ചു. പിന്നീട് അജ്മാനിൽ അൽസലാം മെഡിക്കൽ സെന്റർ തുടങ്ങുകയായിരുന്നു. കോഴിക്കോട് മിംസിന്റെ മുൻ ഡയറക്ടർമാരിലൊരാളാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പറായിരുന്നു. ഭാര്യ: ജുബൈരി (മാനേജർ, അൽ വഫ ഫാർമസി, അജ്മാൻ). മക്കൾ: ഡോ. സുമേറ, സയ്യിദ് ഫയാസ് (ആസ്‌ട്രേലിയ), ഡോ. ഷമീന സയ്യിദ് (ഖത്തർ). മരുമക്കൾ: ഡോ. ശബീൽ, ഡോ. സാഹീർ ഉമ്മർ (ഖത്തർ), നൈല സലീം (കോഴിക്കോട്). ഇത്തിഹാദ് മെഡിക്കൽ സെന്റർ, അൽ വഫ ഫാർമസി (അജ്മാൻ), അൽഫ മെഡിക്കൽ സെന്റർ (ഷാർജ) എന്നിവയുടെ ഉടമകളിലൊരാളായിരുന്നു.