വടകര: വോട്ടർമാരെ പാട്ടിലാക്കുന്നതിൽ മാത്രമല്ല കമ്മിറ്റി ഓഫീസുകൾ അലങ്കരിക്കുന്നതിലുമുണ്ട് വീറും വാശിയും. കൊവിഡ് കാലമായതിനാൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നിയന്ത്രണങ്ങൾ ഏറെയാണെങ്കിലും പ്രചാരണത്തിന് പൊലിമയേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ മത്സരിച്ച് അലങ്കരിക്കുകയാണ് ഒരോ പാർട്ടിയും. സ്ഥാനാർത്ഥികളുടെ ഫോട്ടോ ചിത്രീകരിച്ച ബഹുവർണ പോസ്റ്ററുകളും ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ച കമ്മിറ്റി ഓഫീസുകളിൽ ദീപാലങ്കാരം കുറച്ചൊന്നുമല്ല. ഗ്രാമ പഞ്ചായത്ത് വാർഡ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിങ്ങനെ മൂന്നു വോട്ടുകൾ ചെയ്യേണ്ടിടത്ത് മൂന്നു തട്ടുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ വരെയുണ്ട്.
ഏറാമല മൂന്നാം വാർഡിലെ എൽ.ഡി.എഫ്, ജനകീയ മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ ഇത്തരത്തിൽ കമനീയമാക്കിയിട്ടുണ്ട്. വാർഡിലേക്ക് ജനകീയ മുന്നണിയുടെ ആർ.എം.പി സ്ഥാനാർത്ഥി മിനികയും വടകര ബ്ലോക്ക് കുന്നുമ്മക്കര ഡിവിഷനിൽ ക്രസന്റ് അബ്ദുല്ലയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ബിന്ദു രാമത്തുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് നിരയിൽ ഇ.പി ബേബി, വി.കെ സന്തോഷ് കുമാർ, ജില്ലാ നിഷ പുത്തമ്പുരയിൽ എന്നിവരാണ് സ്ഥാനാർത്ഥികൾ