കോഴിക്കോട്: നഗരത്തിലെ അരുണോദയം ഫാർമസി അടക്കം നൂറുകോടിയോളം രൂപയുടെ വസ്തുക്കൾ കണ്ണൂർ സ്വദേശി പി.നൗഷാദ് തട്ടിയെടുത്തതായി കോഴിക്കോട് സ്വദേശി വി.പി മൊയ്തീൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാതിക്കാരുടെ മുക്കം ക്രഷറർ 2010 ൽ നൗഷാദ് തട്ടിയെടുത്തിരുന്നു. ഇതിനെതിരെ വഞ്ചാനകുറ്റത്തിന് മുക്കം പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിവിധ സ്റ്റേഷനുകളിലെ ഇതിനെതിരെ പരാതി അയച്ചെങ്കിലും വ്യക്തമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വി.പി മൊയ്തീൻകുട്ടി ഹാജി, പി.ജെ ഉത്തമ, പത്മജയരാജൻ, വേലായുധൻ നായർ ബാലുശേരി തുടങ്ങിയവർ പങ്കെടുത്തു.