12
മുയിപ്പോത്ത് ടൗണിൽ എൻ.ഡി.എതെരഞ്ഞെടുപ്പ് പൊതുസമ്മേളനം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കേരളത്തെ സ്വർണ്ണ കളളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും നാടാക്കി എൽ.ഡി.എഫ് സർക്കാർ മാറ്റിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പേരാമ്പ്ര മുയിപ്പോത്ത് ടൗണിൽ ചേർന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നകേന്ദ്ര സർക്കാറിന്റെ നയം മൂലം ഇനി മുതൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ ലെയ് സോൺ കമ്മിറ്റികൾ പൂജപ്പുര സെൻടൽ ജയിലിലോ അട്ടക്കുളങ്ങര ജയിലിലോ ചേരേണ്ടി വരുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് ബി.സി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. കേരള കാമരാജ് കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, സ്ഥാനാർത്ഥികളായ എം.മോഹനൻ മാസ്റ്റർ, ഇ .പവിത്രൻ, കെ.കെ. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.