കോഴിക്കോട്: സി.പി.എമ്മുകാരും കോൺഗ്രസുകാരും ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു.മുതലക്കുളം മൈതാനിയിൽ എൻ.ഡി.എ സംഘടിപ്പിച്ച കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണ ഒരു അവസരം തന്നാൽ വികസനം എന്തെന്ന് ബി.ജെ.പി കാണിച്ചു തരുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോർപ്പറേനിൽ ഭരിക്കാൻ തന്നെയാണ് എൻന്‍.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ബി. ജെ. പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രഭാഷണം നടത്തി. കോർപ്പറേഷൻ പരിധിയിൽ പി. എം. എ. വൈ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ കൗൺസിലർ എൻ.സതീഷ്കുമാറിന് സുരേഷ് ഗോപി ഉപഹാരം നൽകി. പുതിയറ വാർഡ് എൻ.ഡി. എ സ്ഥാനാർത്ഥി ടി. രനീഷിന്റെ പ്രകടനപത്രിക കെ. സുരേന്ദ്രൻ പ്രകാശനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. എസ് സുരേഷ് കുമാർ, സംസ്ഥാന വക്താവ് അഡ്വ. പി.ആർ. ശിവശങ്കർ, ഒ.ബി. സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിതാ സുബ്രഹ്മണ്യൻ, എൽ. ജെ. പി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണൻ, മേഖലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ടി. ബാലസോമൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. പ്രേമൻ, അഡ്വ. കെ.വി. സുധീർ, ജില്ലാ സെക്രട്ടറി എം. രാജീവ് കുമാർ, ജില്ലാ സെൽകോ - ഓർഡിനേറ്റർ പ്രശോഭ് കോട്ടൂളി, വിവിധ മണ്ഡലം പ്രസിഡന്റുമാരായ സി.പി. വിജയകൃഷ്ണൻ, കെ. ഷൈബു, സി.പി. സതീഷ്, ഷിനു പിണ്ണാണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.