കോഴിക്കോട്: ഉറക്കമില്ലായ്മയെ മരുന്ന് ഉപയോഗിച്ചും അല്ലാതെയുമുള്ള ചികിത്സകളിലൂടെ അതിജീവിക്കുന്ന മൾട്ടി ഡിസിപ്ലിനറി സ്ലീപ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ന്യൂറോളജിസ്റ്റ്, പ്ലമനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ സംയുക്തമായാണ് മൾട്ടി ഡിസിപ്ലിനിറി സ്ലീപ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. ഉത്തര കേരളത്തിൽ ആദ്യമായാണ് മൾട്ടി ഡിസിപ്ലിനറി സ്ലീപ് ക്ലിനിക്ക്. പ്രശസ്ത ഡർമറ്റോളജിസ്റ്റ് ഡോ.പവിത്രൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. ഡോ. സച്ചിൻ സുരേഷ് ബാബു സ്ലീപ്പ് ക്ലിനിക്കിന്റെ സവിശേഷതകളെക്കുറിച്ച് വിശദീകരിച്ചു. ഡോ. നൗഫൽ ബഷീർ, ഡോ. എം. പി അനൂപ് , ഡോ. ബിജു സണ്ണി, ഡോ. ചന്ദ്രമുഖി, ഡോ. പ്രവിത എന്നിവർ പ്രസംഗിച്ചു.