പേരാമ്പ്ര: പേരാമ്പ്ര ഉള്യേരി റോഡിലെ കൈതയ്ക്കലിൽ അപകടങ്ങൾ പതിവാകുന്നു. വാഹനതിരക്ക് ഏറെയുണ്ടാവാറുള്ള ഇവിടെ വളവും കയറ്റവും ഉള്ളതിനാലാണ് അപകടങ്ങൾ വർദ്ധിക്കുന്നത്.
കഴിഞ്ഞ ദിവസം കൈതയ്ക്കൽ ബസ്സ്‌റ്റോപ്പിന് സമീപമുണ്ടായ അപകത്തിൽ ഒരാൾ മരിച്ചിരുന്നു. സ്‌ക്കൂട്ടർ യാത്രികനായ റിട്ട. സബ്ബ് ഇൻസ്പക്ടർ ചാലിക്കരയിലെ ഇബ്രാഹിം (68) ആണ് മരിച്ചത്.
പേരാമ്പ്ര ഭാഗത്തു നിന്ന് നടുവണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌ക്കൂട്ടറും ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.
കഴിഞ്ഞമൂന്നു വർഷത്തിനിടെ മൂന്നാമത്തെ മരണമാണ് ഇവിടെ നടന്നത്. കഴിഞ്ഞ വർഷം ബസ് തട്ടി കൈതക്കൽ സ്വദേശിയായ വയോധികനും ഇതേ സ്ഥലത്ത് മരണപ്പെട്ടിരുന്നു.
അപകടങ്ങൾ പെരുകുന്നതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവ കൊവിഡ് മേഖലകളിൽ കണ്ടയിൻമെന്റ് സോണുകൾ അടക്കുന്നതിനായ് കൊണ്ടുകയും ചെയ്തു. മേഖലയിൽ രണ്ട് ഡിവൈഡറുകൾ ഉണ്ടായിരുന്നെന്നും. അവ അപ്രതൃക്ഷമായിട്ട് മാസങ്ങളായെന്നും നാട്ടുകാർ പറഞ്ഞു. ഡിവൈഡറുകൾ പുനസ്ഥാപിച്ച് അപകടം ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.