കൽപ്പറ്റ: രാജ്യത്തെ കർഷകപ്രക്ഷോഭത്തിന് ഐക്യദാർ
ഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ 14ന് കർഷകർ സത്യാഗ്രഹം നടത്തും. സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ നടക്കുന്ന പ്രതിഷേധപരിപാടി സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്യും.
രാജ്യത്താകെ നടക്കുന്ന കർഷകപ്രക്ഷോഭം അടിച്ചമർത്താൻ ബി.ജെ.പി ശ്രമിക്കുകയാണ്. കുത്തക കമ്പനികളെ സഹായിക്കുന്ന കേന്ദ്ര നയം തിരുത്തുന്നതിന് ജില്ലയിലെ കർഷകരും ഒറ്റക്കെട്ടായി രംഗത്തുണ്ടാവണമെന്ന് സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഡോ. അമ്പി ചിറയിൽ അദ്ധ്യക്ഷനായി. വി.പി.വർക്കി, പി.കെ.സുരേഷ്, എൻ.ഒ.ദേവസ്യ എന്നിവർ സംസാരിച്ചു.