സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീപിടിച്ചു. ഡ്രൈവർ നിസസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ കാലത്ത് ഒമ്പതുമണിയോട സുൽത്താൻ ബത്തേരി -പുൽപ്പള്ളി റോഡിൽ കുപ്പാടിയിലായിരുന്നു അപകടം. പരിക്കേറ്റ ചെതലയം സ്വദേശി ജാഫർ (34)നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ ഡ്രൈവറെ കൂടാതെ കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. ചെതലയത്ത് നിന്ന് ബത്തേരിയിലേക്ക് വരും വഴിയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ബത്തേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും എത്തി തീയണച്ചു.
ഫോട്ടോ--കാർ
അഗ്നിരക്ഷാ സേന മരത്തിലിടിച്ച് തീപിടിച്ച കാറിലെ തീ അണയ്ക്കുന്നു