img20201212
വെൽഫെയർ പാർട്ടിയും യു.ഡി.എഫും സംയുക്തമായി ചേന്ദമംഗല്ലൂരിൽ നടത്തിയ റാലി

മുക്കം: വെൽഫയർ പാർട്ടി -യു.ഡി.എഫ് രഹസ്യബന്ധം മറനീക്കി മുക്കം ചേന്ദമംഗല്ലൂരിൽ ഇരുവിഭാഗത്തിന്റെയും സംയുക്തമായി റാലി. വെൽഫെയർ പാർട്ടി മത്സരിക്കുന്ന നാലു വാർഡിലെയും യു.ഡി.എഫ് മത്സരിക്കുന്ന രണ്ടു വാർഡിലെയും പ്രവർത്തകരാണ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി സംയുക്ത റാലിയിൽ അണിനിരന്നത്. വെൽഫെയർ പാർട്ടി - യു.ഡി.എഫ് സഖ്യം നാട്ടിലാകെ ചർച്ചയാവുകയും സഖ്യം മറച്ചുവയ്ക്കാൻ കോൺഗ്രസ്, ലീഗ് നേതാക്കൾ മത്സരിച്ച് പ്രസ്താവന ഇറക്കുന്നതിനിടെയാണ് ഇരുകൂട്ടരുടെയും പരസ്യ പ്രകടനം. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ പ്രദേശം ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമാണ്. അവിടെ നാലു ഡിവിഷുകളിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെയും സഖ്യകക്ഷികളാക്കിയതിൽ കോൺഗ്രസിലും മുസ്ലിംലീഗിലും വലിയ എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്നു. കോൺഗ്രസിന്റെ ഒരു ബൂത്ത് പ്രസിഡന്റ് ബൂത്ത്കമ്മിറ്റി പിരിച്ചുവിട്ട് പ്രതിഷേധിക്കുന്ന സ്ഥിതിവരെയുണ്ടായി.