 
വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 33 ബൂത്തുകളിലും ഹരിത ചട്ടം പാലിക്കുന്നതിനായി തെങ്ങോല കുട്ടകളുമായി ഹരിത കർമ്മ സേന പ്രവർത്തകർ തയ്യാർ.
ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥന്മാരെയും വോട്ടർമാരെയും ഓലയിൽ തീർത്ത സ്വാഗത കമാനങ്ങളും, ഹരിത ചട്ടം പാലിക്കണമെന്ന നിർദേശ ബോർഡുകളും സ്വാഗതം ചെയ്യും.
ഓലയിൽ നെയ്ത കുട്ടകൾ, ഗ്ലൗസ്, മാസ്ക്ക്, പി.പി.ഇ കിറ്റ് എന്നിവ നിക്ഷേപിക്കുവാൻ പ്രത്യേക ബക്കറ്റും കവറും ബൂത്തിലുമുണ്ടാകും. അജൈവ മാലിന്യങ്ങളിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയുന്നത് ഷെഡ്രിംഗ് യൂണിറ്റിൽ കൊണ്ടു പോകുകയും അല്ലാത്തവ ഇൻസുനേറ്ററിൽ സംസ്കരിക്കുകയും ചെയ്യും. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും ബക്കറ്റിൽ വെള്ളവും മഗ്ഗും, കുടിവെള്ളവും
ഹരിത കർമ്മ സേന നൽകും. മോഡൽ ബൂത്തായ ചോമ്പൽ നോർത്ത് എൽ.പി സ്കൂളിൽ രണ്ട് ഹരിത കർമ്മ സേന പ്രവർത്തകരാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. സേന ലീഡർ ഷിനിയുടെ നേതൃത്വത്തിലാണ് തെങ്ങോലകൾ കൊണ്ട് കൊട്ട, ബോർഡുകൾ എന്നിവ ഉണ്ടാക്കിയത്.