
കോഴിക്കോട് തളി മാഹാദേവക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടിയതാണ് നാട്ടുകാരായ നാല് സുഹൃത്തുക്കൾ. പലർക്കും പല രാഷ്ട്രീയമാണ്.കൂട്ടത്തിൽ നിഷ്പക്ഷക്കാരനുമുണ്ട്. തങ്ങളുടെ മുന്നണി ഭരണം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇവരെല്ലാം.
ദേവദാസ്
മുഖ്യമന്ത്രിയും മന്ത്രിമാരും എന്നും ജനങ്ങൾക്കൊപ്പം താങ്ങും തണലുമായി നിലകൊണ്ടു. കേരള ജനതയ്ക്ക് അറിയാം ആരെയാണ് അധികാരത്തിൽ കൊണ്ടുവരേണ്ടതെന്ന്.
എൽ.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിലേറും.
സോജി
ഭരിക്കുന്നവർ അഴിമതിക്കെതിരെ അന്വേഷണം നടത്തുമ്പോൾ ഒരിക്കലും സത്യം പുറത്തുവരില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഴിമതികൾ നടത്തിയിട്ടില്ല.
വിനോദ്
എൽ.ഡി.എഫ് ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ അവസാനകാലത്ത് എല്ലാം തകർന്നു. കോൺഗ്രസിനെക്കുറിച്ച് പറഞ്ഞാൽ യു.ഡി.എഫിൽപ്പെട്ട രണ്ട് എം.എൽ.എമാർ ജയിലിലാണ്. ബി.ജെ.പി ഏകാധിപത്യ സ്വഭാവത്തിന്റെ ഉടമകളാണ്. ട്വന്റി-ട്വന്റി പോലുള്ള കക്ഷികളാണ് വരേണ്ടത്.
ഷിബു
ബി.ജെ.പി തന്നെയാണ് ഭരിക്കാൻ പോവുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോർപ്പറേഷൻ ബി.ജെ.പി ഭരിക്കും.