lockel
ഫറോക്ക് നഗരസഭയിലെ വെസ്റ്റ് നല്ലൂർ ഗവ: എൽപി സ്കൂൾ പോളിംഗ് ബൂത്തിൽ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ.

രാമനാട്ടുകര​: തദ്ദേശ​ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് പോളിംഗ്‌ ബൂത്തുകൾ ഒരുങ്ങി. ഇനി വിരൽത്തുമ്പിൽ വിധിയെഴുത്ത്. ഇന്നലെ രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ ​തി​രഞ്ഞെടുപ്പ് സാമഗ്രികളുമായി ബൂത്തുകളിൽ എത്തിയിരുന്നു. മിക്ക ബൂത്തുകളും സ്കൂളുകളിലാണ് ഒരുക്കിയിരിക്കുന്നത്.

കൊവിഡിൽ അടച്ചിട്ട മിക്ക സ്കൂളുകളുടെയും പരിസരം കാടുപിടിച്ചതിനാൽ വൃത്തിയാക്കിയാണ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർമാർക്ക് വെയിലേൽക്കാതെ വരി നിൽക്കാൻ തുണിപ്പന്തൽ, ദാഹമകറ്റാൻ കുടിവെള്ളം ,അകലം പാലിക്കാനുള്ള അടയാളങ്ങൾ ഇവയെല്ലാം ഓരോ ബൂത്തിലും

ഒരുക്കിയിട്ടുണ്ട്. ഫറോക്ക് നഗരസഭയിൽ 38 പോളിംഗ് ബൂത്തുകളാണുള്ളത്. ചില സ്കൂളുകളിൽ രണ്ടും മൂന്നും ബൂത്തുകൾ വരെയുണ്ട്. ത്രിതല തിരഞ്ഞെടുപ്പ് നടക്കുന്ന കടലുണ്ടി പഞ്ചായത്തിലെ 22 വാർഡുകളിൽ 44 പോളിംഗ് ബൂത്തുകളാണുള്ളത്. രാമനാട്ടുകര നഗരസഭയിൽ 31 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു.രാമനാട്ടുകര നഗരസഭയിൽ 28806 വോട്ടർമാരാണുള്ളത്.