
കോഴിക്കോട് :തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വിധി നിർണയിക്കാൻ 25,33,024 വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും. ഇതിൽ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 1,064 പ്രവാസി വോട്ടർമാരുമുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. ആറു മണിക്ക് ക്യൂവിൽ ഉള്ളവർക്ക് സ്ലിപ്പ് നൽകിയശേഷം വോട്ട് ചെയ്യാൻ അനുവദിക്കും.
ജില്ലയിൽ 2,987 ബൂത്തുകളാണുള്ളത്. ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1,000 പ്രശ്‌നബാധിത ബൂത്തുകൾ. കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്. ഹരിതചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുക. ജില്ലയിലെ 91 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും.
പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാർക്കാണ് പ്രവേശനം