എടച്ചേരി: വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും എടച്ചേരി തണൽ അന്തേവാസികൾ ഇന്ന് വോട്ടിന് പോകില്ല. വർഷങ്ങളോളമായി തണലിൽ ജീവിതം കഴിച്ചുകൂട്ടുന്ന ഇവരിൽ പലർക്കും വോട്ടുണ്ടെങ്കിലും ശാരീരികവും മാനസികവുമായ വൈകല്യങ്ങളും പ്രയാസങ്ങളും കാരണം വോട്ട് ചെയ്യാൻ സാധിക്കാറില്ല. 247 അന്തേവാസികളിൽ രണ്ടു പേരെ വോട്ടു ചെയ്യിക്കാനായി ബന്ധുക്കൾ കൊണ്ടുപോയെങ്കിലും ബാക്കിയുള്ളവർ തിരഞ്ഞെടുപ്പും വോട്ടും എന്താണെന്നറിയാതെ ജീവിക്കുകയാണ്.