
കോഴിക്കോട്: കേരളത്തിലും നരേന്ദ്ര മോദി തരംഗം പ്രകടമാണെന്നിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു .
മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കുറേയേറെ തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പി ഭരണത്തിൽ വരും. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടിയെങ്കിലും സീറ്റുകൾ കൂടും. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും കുപ്രചാരണങ്ങളെ അതിജീവിച്ച് മുന്നറുകയായിരുന്നു എൻ.ഡി.എ.
ഈ രണ്ടു മുന്നണികളും തകർച്ചയിലാണ്. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകളിൽ നല്ലൊരു പങ്കും ഇത്തവണ ബി.ജെ.പി ക്കാണ്. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിയ്ക്കും ആധിപത്യമുള്ള സംവിധാനമായി യു.ഡി.എഫ് മാറി.