
വടകര: എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരായ ജനവിധി ഈ തിരഞ്ഞെടുപ്പിൽ ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. റെക്കാഡ് വിജയമായിരിക്കും യു.ഡി.എഫിനെന്നും അവകാശപ്പെട്ടു. അഴിയൂർ ചോമ്പാല എൽ.പി സ്‌കൂളിൽ കുടുംബാംഗങ്ങളോടൊപ്പം എത്തി വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും മറ്റും ഇത്രയും കരുണ കാണിക്കാത്ത ഒരു സർക്കാർ ഇതിന് മുമ്പുണ്ടായിട്ടില്ല. കൊവിഡ് മഹാമാരിയിൽ കൂടുതൽ മരണങ്ങൾ സംഭവിക്കുമ്പോഴും പൊങ്ങച്ചം പറയുകയാണ് മുഖ്യമന്ത്രി. വാക്‌സിൻ വിതരണം സൗജന്യമാക്കുമെന്ന പിണറായിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനം തന്നെയാണ്.