കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 61 പേർക്ക്. 153 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവിൽ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1275 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ
മാനന്തവാടി സ്വദേശികളായ 20 പേർ, വൈത്തിരി 7 പേർ, പൂതാടി 6 പേർ, ബത്തേരി, എടവക 4 പേർ വീതം, കൽപ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ 3 പേർ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 2 പേർ വീതം, മുട്ടിൽ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്.

രോഗമുക്തർ
മാനന്തവാടി സ്വദേശികളായ 11 പേർ, മുപ്പൈനാട്, മേപ്പാടി, തരിയോട്, കണിയാമ്പറ്റ 8 പേർ വീതം, മുട്ടിൽ 7 പേർ, പുൽപ്പള്ളി 5 പേർ, മീനങ്ങാടി, ബത്തേരി, പടിഞ്ഞാറത്തറ, കൽപ്പറ്റ, പൂതാടി, വെങ്ങപ്പള്ളി, തവിഞ്ഞാൽ 4 പേർ വീതം, പനമരം, നെന്മേനി 3 പേർ വീതം, നൂൽപ്പുഴ, എടവക, പൊഴുതന, രണ്ടു പേർ വീതം, അമ്പലവയൽ, വെള്ളമുണ്ട, തൊണ്ടർനാട്, മുള്ളൻകൊല്ലി, തിരുനെല്ലി, വൈത്തിരി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു എറണാകുളം സ്വദേശിയും, ഒരു കോഴിക്കോട് സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 50 പേരുമാണ് രോഗമുക്തരായത്.

ഇന്ന് നിരീക്ഷണത്തിലായത് 248 പേർ

393 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിൽ 11362 പേർ

631 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 393 സാമ്പിളുകൾ

ഇതുവരെ അയച്ചത് 186620 സാമ്പിളുകൾ

ഫലം ലഭിച്ചത് 186396

172969 നെഗറ്റീവും 13427 പോസിറ്റീവും