election
ചക്കിട്ടപാറ സെൻ്റ് ആന്റണിസ് എൽ പിസ്കൂളിൽ വോട്ടിനെത്തിയവരുടെ നിര.

പേരാമ്പ്ര: കൊവിഡിലും ഗ്രാമീണമേഖകളിൽ കനത്ത പോളിംഗ്. മണ്ഡലത്തിലെ ചില ബൂത്തുകളിൽ 12 മണിവരെ പോളിംഗ് മന്ദഗതിയിലായായിരുന്നെങ്കിലും പിന്നീട് പോളിംഗ് കനക്കുകയായിരുന്നു. ചിലയിങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാൽ അൽപം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

പേരാമ്പ്ര ഗ്രാപഞ്ചായത്തിലെ 10 ാം വാർഡ് ബൂത്ത് 2 ,മരുതേരി എൽ.പി സക്കൂൾ ബൂത്ത്, കൂത്താളി ഗ്രാമപഞ്ചായത്ത് 13 ാം വാർഡ് ബൂത്ത് 1 കൂത്താളി എ.യു.പി സ്‌ക്കൂൾ, ചങ്ങരോത്ത് 5ാം വാർഡ് ബൂത്ത് 2 ,തരിപ്പിലോട് അംഗനവാടി, ചക്കിട്ടപ്പാറയിലെ ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലാണ് പോളിംഗ് വെെകി ആരംഭിച്ചത്.

മരുതേരിയിൽ മുക്കാൽ മണിക്കൂറിന് ശേഷവും, കൂത്താളിയിൽ 7.30 ഓടെയും തരിപ്പിലോട് 8 മണിയോടെയും യന്ത്റങ്ങൾ ശരിയാക്കി പോളിംഗ് ആരംഭിച്ചു.

ടൗൺ മേഖലകളിൽ രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് അനുഭപ്പെട്ടു. കൂത്താളി, ചക്കിട്ടപാറ, ചങ്ങരോത്ത്, നൊച്ചാട്, മേപ്പയ്യൂർ, ചെറുവണ്ണൂർ, കായണ്ണ തുടങ്ങിയ മേഖലകളിൽ കനത്ത പോളിംഗാണ് നടന്നത്. കല്ലോട് എ.എൽ.പി സ്‌ക്കൂളിൽ ഓപ്പൺ വോട്ട് ചെയ്യിക്കാനെത്തിയ ആളെ മറുവിഭാഗത്തിലുള്ളവർ അനുവദിക്കതിരുന്നത് വാക്കേ​റ്റത്തിലും തുടർന്ന് കയ്യാങ്കളിയിലുമെത്തിയിരുന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.