കോഴിക്കോട്: പോളിംഗിനിടെ നാദാപുരം കല്ലാച്ചി തെരുവംപറമ്പിലും കൊടുവള്ളി കരുവംപൊയിലിലും സംഘ
ഷം.
കല്ലാച്ചിയിൽ യു.ഡി.എഫ് പ്രവർത്തകർ പൊലീസുമായി കൊമ്പ് കോർത്തതിനു പിറകെയായിരുന്നു അക്രമം. കല്ലേറ് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കരുവംപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം എസ്.ഡി.പി.ഐ - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ ബൂത്തുകൾക്ക് സമീപമാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
അതിനിടെ, കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട് ചെയ്യാനെത്തിയ വ്യക്തിയ്ക്ക് വോട്ട് നിഷേധിച്ചതായി പരാതി ഉയർന്നു. കൊവിഡ് ബാധിതരുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നുവെന്ന് പയ്യാനക്കൽ സ്വദേശി അർഷാദ്
ആരോപിച്ചു.