കുറ്റ്യാടി: നിട്ടൂർ ഞെള്ളോറയിൽ യു.ഡി.എഫ്- എൽ,ഡി.എഫ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഘത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം എഴുമണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ വടക്കൻ ചാലിൽ മൊയ്തു (50)വിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരായ വടക്കൻ ചാലിൽസാജിദ് (19) കൊല്ലിയിൽ യാസീൻ (21) പാറയുള്ള കുനിയിൽ മുഫീദ് (22) കൊല്ലിൽ സുഹൈൽ (23) ഇ.കെ ഉന്നൈസ് ,കൊല്ലിയിൽ ഉബൈദ് ,കെ.പി.മുഹമ്മദ്, അർഷാദ് കൊല്ലിയിൽ എന്നിവരെ കുറ്റ്യാടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ നൂറോളം പേർ മാരകായുധങ്ങളുമായി മർദിച്ചെന്നാണ് പരാതി. എലിക്കുന്നുമ്മൽ ഇബ്രാഹിമിന്റെ വീടിന്റെ ജനൽ ചില്ലും മറ്റും അടിച്ചു തകർത്തതായും പരാതി ഉണ്ട്.
ഇതിനിടെ തൊട്ടടുത്ത പ്രദേശമായ തൊടുവളപ്പിൽ നിന്നും മർദനമേറ്റ ഡി.വൈ എഫ് ഐ പ്രവർത്തകരായ നിലയിൽ വേപ്പഞ്ചേരി അശ്വന്ത് (25) മാവുള്ള ചാലിൽ ഗൗതം സാഗർ (20) കാപ്പുമ്മൽവിഷ്ണു (23) എന്നിവരെ കുറ്റ്യാടി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.വീട്ടിലേക്ക് പോകുന്ന ഇവരെ മുപ്പതോളം പേർ ബൈക്ക് തടഞ്ഞ് മർദ്ദിച്ചതായി ആണ് പരാതി. സ്ഥലത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി